27 April Saturday

ധ്യാൻ ശ്രീനിവാസൻ - ജസ്പാൽ ഷൺമുഖൻ ചിത്രം " സ്വർഗ്ഗത്തിലെ കട്ടുറുമ്പ് "

വെബ് ഡെസ്‌ക്‌Updated: Monday May 2, 2022


കൊച്ചി : എ.ടി.എം, മിത്രം, ചാവേർപ്പട, എൻ്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജസ്പാൽ ഷൺമുഖൻ ,ധ്യാൻ ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന  സ്വർഗ്ഗത്തിലെ കട്ടുറുമ്പ് മെയ് 2ന്  തൊടുപുഴയിൽ ആരംഭിക്കും.

 മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടനും കെ.എൻ, വിജയകുമാറും  നിർമ്മിക്കുന്നു.  ധ്യാൻശ്രീനിവാസൻ ,ഗായത്രി അശോക് ,ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി എന്നിവർ കഥാപാത്രങ്ങളാകുന്നു. കഥ - ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം - വിജു രാമചന്ദ്രൻ ,പ്രൊജക്റ്റ് ഡിസൈനർ -എൻ.എം.ബാദുഷ, ക്യാമറ - അശ്വഘോഷ്, ഗാനങ്ങൾ - സന്തോഷ് വർമ്മ ,സംഗീതം - ബിജിപാൽ, കല - കോയ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം - കുമാർ ഇടപ്പാൾ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top