26 April Friday

"മലൈക്കോട്ടൈ വാലിബൻ' തന്നെ; മോഹൻലാൽ - എൽജെപി ചിത്രത്തിന്റെ പേരെത്തി

വെബ് ഡെസ്‌ക്‌Updated: Friday Dec 23, 2022

സസ്‌പൻസ്‌ പൊളിച്ച്‌ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ്‌ പെല്ലിശ്ശേരി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ  പുറത്തിറക്കി. "മലൈക്കോട്ടൈ വാലിബൻ' എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. ഏറെ നാളത്തെ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ചിത്രത്തിന്റെ ടൈറ്റിൽ 23ന് പ്രഖ്യാപിക്കുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും നിർമാതാക്കളും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെ ടൈറ്റിലിന്റെ ചെറിയ ചെറിയ ഭാ​ഗങ്ങൾ പസിൽ പോലെ ഇവർ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കാനും തുടങ്ങി. അവസാനത്തെ ഭാഗം ഇന്ന്‌ അഞ്ച്‌ മണിക്കാണ്‌ പുറത്തുവിട്ടത്‌.

ജനുവരി 10ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാൻ ഷെഡ്യൂൾ നീണ്ടുനിൽക്കും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെയും ഏറ്റവും വലിയ സിനിമയാകും ഇത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top