27 April Saturday

വിശാലിൻ്റെ ' ലാത്തി ' ടീസർ ശ്രദ്ധേയമാകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 27, 2022


ചെന്നൈ : ആക്ഷൻ ഹീറോ വിശാലിൻെറ 32- മത്തെ സിനിമ ' ലാത്തി ' യുടെ അഞ്ചു ഭാഷകളിലായി പുറത്തിറങ്ങിയ ടീസർ ദശ ലക്ഷം കാഴ്ചക്കാരെ നേടി ശ്രദ്ധേയമാകുന്നു. ഉദയനിധി സ്റ്റാലിൻ, എസ്. ജെ. സൂര്യ എന്നിവർ  ചെന്നൈയിലെ പൊതു ചടങ്ങിൽ റീലീസ് ചെയതത്.  സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ ഒരുക്കിയ  സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും കോർത്തിണക്കിയ ടീസർ റിലീസ് ചെയ്ത മണിക്കൂറുകൾക്കകം ആരാധകരിൽ ആവേശമായി മാറി.

പൊലീസ് കമ്മീഷണറായും, എസ് പി യായും മറ്റും സ്ക്രീനിൽ തകർത്താടി പ്രേക്ഷകരെ ആവേശം കൊള്ളിച്ച വിശാൽ ലാത്തിയിൽ  ഒരു സാധാരണ കോൺസ്റ്റബിളായിട്ടാണ് എത്തുന്നതെങ്കിലും കഥാപാത്രത്തിൻ്റെ  വീറിനും വാശിക്കും തെല്ലും കുറവില്ല എന്ന് ടീസർ വെളിവാക്കുന്നുണ്ട്.  ബാലസുബ്രമണ്യൻ്റെയും, ബാഹുബലി ' ഫെയിം ബാലകൃഷ്ണ തോട്ടയുടെയും ക്യാമറകൾ പ്രേക്ഷകർക്ക് ആവേശമായി. വിശാലിൻ്റെ ഉറ്റസുഹൃത്തുക്കളും നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മക്കുന്ന  പ്രഥമ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഏ.വിനോദ് കുമാറാണ്.

തമിഴ്, മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം എത്തുന്നത്. ആക്ഷനും വൈകാരികതയും ചേർന്ന  പോലീസ് സ്റ്റോറിയാണ്  ' ലാത്തി 'ക്ക് അവലംബം. സുനൈനയാണ്  വിശാലിൻ്റെ നായിക.  മലയാളി നടൻ പി. എൻ.സണ്ണി ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ . പി ആർ ഒ:സി.കെ.അജയ് കുമാർ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top