26 April Friday

കാർത്തികേയ 2 ന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തിറങ്ങി; ചിത്രം ജൂലൈ 22ന് തീയേറ്ററുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jun 10, 2022

കൊച്ചി> അനുപം ഖേറിനും നിഖിലിനുമൊപ്പം അനുപമ പരമേശ്വരൻ എത്തുന്ന ചിത്രം കാർത്തികേയ 2 ന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തിറങ്ങി. നിഖിൽ- ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമായ കാർത്തികേയ-2 ന്റെ ക്യാരക്റ്റർ പോസ്റ്ററുകളാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മലയാളി താരം അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം അനുപം ഖേറും.കാർത്തികേയ 2022 ജൂലൈ 22ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.


നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ എന്നിവർക്ക് പുറമെ ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. കഥ-തിരക്കഥ-സംവിധാനം: ചന്തു മുണ്ടേടി. നിർമ്മാതാക്കൾ: ടി ജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ. സഹ നിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല. സംഗീതം: കാലഭൈരവ. ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി. കലാസംവിധാനം: സാഹി സുരേഷ്. പിആർഒ: ആതിര ദിൽജിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top