27 April Saturday

‘കാന്താര’യിലെ പാട്ട്‌ കോപ്പിയടിയല്ലെന്ന്‌ സംവിധായകൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 29, 2022

കൊച്ചി> രാജ്യമെങ്ങും തരംഗമായ കന്നഡ സിനിമ കാന്താരയിലെ ‘വരാഹരൂപം’ പാട്ട്‌ തൈക്കൂടം ബ്രിഡ്‌ജിന്റെ പാട്ടിന്റെ കോപ്പിയടിയല്ലെന്ന്‌ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. ദൈവക്കോലങ്ങൾ ആചാരത്തിന്റെ ഭാഗമായ കർണാടക തീരദേശത്തുനിന്നുള്ളയാളാണ്‌ താൻ. തന്റെ കുടുംബം ഈ ആചാരങ്ങളെ പിന്തുടരുന്നവരാണ്‌. അതാണ്‌ ചിത്രത്തിൽ പ്രധാന സാന്നിധ്യമായി ദൈവക്കോലങ്ങളെ ഉൾപ്പെടുത്തിയതെന്നും ഋഷഭ് ഷെട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 സംസ്ഥാനത്ത് ആദ്യം മൂന്നുനാല്‌ തിയറ്ററുകളിൽമാത്രം റിലീസ് ചെയ്ത ‘കാന്താര’ വിജയമായതോടെ 253 തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയതായി ചിത്രത്തിന്റെ മലയാളം മൊഴിമാറ്റം വിതരണത്തിനെത്തിച്ച മാജിക് ഫ്രെയിംസ് ഉടമ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. കേരളത്തിൽ ഒരു തിയറ്ററിൽനിന്നുമാത്രമായി ഒരുകോടി രൂപ കലക്‌ഷൻ നേടുന്ന ആദ്യ കന്നഡ ചിത്രമാണ്‌ കാന്താരയെന്ന്‌ പ്രൊഡക്‌ഷൻ കമ്പനിയായ ഹോംബാലെ ഫിലിംസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കാർത്തിക് ഗൗഡ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top