26 April Friday

ഇന്ദ്രൻസും സജലും കേന്ദ്രകഥാപാത്രങ്ങളാവുന്ന "കായ്പോള', ലിറിക്കൽ വീഡിയോ

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

കൊച്ചി > ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി കെ ജി ഷൈജു സംവിധാനം ചെയ്യുന്ന കായ്പോളയിലെ പുതിയ ലിറിക്കൽവീഡിയോ റിലീസായി. "മഴ നനയുകയാണോ... പുഴ നിറയുകയാണോ...' എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ സംഗീതം മെജോ ജോസഫാണ്. വീൽചെയർ ക്രിക്കറ്റിൻ്റെ കഥ പറയുന്ന ചിത്രം വിഎംആർ ഫിലിംസിൻ്റെ ബാനറിൽസജിമോൻ നിർമ്മിക്കുന്നു. ലോകസിനിമയിൽതന്നെ ആദ്യമായിട്ടായിരിക്കും വീൽചെയർ ക്രിക്കറ്റിനെ പറ്റിയുള്ള ഒരു സിനിമ എത്തുന്നത്.

സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ്  തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചു കൃഷ്ണ അശോക് ആണ്  നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ കൃഷ്ണ, വിദ്യ മാർട്ടിൻ തുടങ്ങിയവർ  കഥാപാത്രങ്ങളാകുന്നു.

ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, മുരുകൻ കാട്ടാക്കട എന്നിവർ ചേർന്നാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്കർ, എഡിറ്റർ: അനിൽ ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആർട്ട് ഡയറക്ടർ: സുനിൽ കുമാരൻ, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ,‌ പ്രൊഡക്ഷൻ മാനേജർ: ദിലീപ് കോതമംഗലം, പ്രൊഡക്ഷൻ ഡിസൈനർ: എം എസ് ബിനുകുമാർ, അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, സംഘട്ടനം: അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി: സജന നാജം, അസിസ്റ്റന്റ് ഡയറക്ടേർസ്: വിഷ്‌ണു ചിറക്കൽ, രനീഷ് കെ ആർ, അമൽ കെ ബാലു, പിആർഒ: പി ശിവപ്രസാദ്, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ, സ്റ്റിൽസ്: അനു പള്ളിച്ചൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top