26 April Friday

ഷാജി പട്ടിക്കരയുടെ "ഇരുള്‍ വീണ വെള്ളിത്തിര' പോസ്റ്റര്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 6, 2021

കൊച്ചി > മലയാളസിനിമയുടെ ആത്മാവിലേക്കൊരു തീര്‍ത്ഥയാത്രയായി ഷാജി പട്ടിക്കര ഒരുക്കുന്ന ഡോക്യുമെന്‍ററി "ഇരുള്‍ വീണ വെള്ളിത്തിര'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. മലയാളികളുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ജയറാമിന് നല്‍കി പോസ്റ്റര്‍ റിലീസ് ചെയ്‌തു.

ഷാജി പട്ടിക്കരയുടെ പ്രഥമ സംവിധാന സംരഭമാണ് 'ഇരുള്‍ വീണ വെള്ളിത്തിര' മലയാള സിനിമയുടെ  പ്രതാപകാലം മുതല്‍ കൊറോണ തകര്‍ത്ത സിനിമയുടെ പ്രതിസന്ധി വരെയുള്ള അന്വേഷണവും സഞ്ചാരവുമാണ് ഇതിവൃത്തം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സിനിമാ തിയേറ്ററുകളും സിനിമാ പ്രവര്‍ത്തകരുടെ ജീവിതവും അന്വേഷണവിധേയമാക്കിയ ഒരു ചരിത്രപശ്ചാത്തലം കൂടി ഈ ഡോക്യുമെന്‍ററിക്ക് അവകാശപ്പെടാനുണ്ട്.

ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയാണ് നിര്‍മ്മാണം. ആശയവും സംവിധാനവും ഷാജി പട്ടിക്കര നിര്‍വ്വഹിക്കുന്നു. അനില്‍ പേരാമ്പ്ര ക്യാമറായും ഷെബിറലി കലാസംവിധാനവും നിര്‍വ്വഹിച്ചു, ഗാനരചന- ആന്‍റണി പോള്‍, സംഗീതം-അജയ്ജോസഫ്, സന്ദീപ് നന്ദകുമാറാണ് എഡിറ്റര്‍. 'ഇരുള്‍ വീണ വെള്ളിത്തിര' വൈകാതെ പ്രേക്ഷകരിലെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top