26 April Friday

ദിലീപ് - അരുണ്‍ ഗോപി ചിത്രത്തന്റെ പൂജ നടന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 2, 2022

അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിക്കുന്ന ദിലീപ് അരുണ്‍ ഗോപി ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വെച്ച് നടന്നു. സൂപ്പര്‍ ഹിറ്റ് ചിത്രം രാമലീലക്ക് ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന ചിത്രത്തിലെ നായിക തമന്നയാണ്. തമന്ന ആദ്യമായി മലയാളത്തിലേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണിത്.

 ചിത്രത്തിന്റെ തിരക്കഥ ഉദയ് കൃഷ്ണയുടേതാണ്. ഡി. ഒ. പി ഷാജി കുമാര്‍,സാം സി. എസ് ആണ് സംഗീത സംവിധാനം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top