26 April Friday

അയൻ സിനിമയിലെ നൃത്തരംഗവും സ്റ്റണ്ടും പുനരാവിഷ്ക്കരിച്ച് വൈറലായ ചെങ്കല്‍ച്ചൂള രാജാജി നഗറിലെ കുട്ടികളെ സിനിമയിലെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021


കൊച്ചി : നടൻ സൂര്യയുടെ പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം രാജാജി നഗറിലെ  കുട്ടികൾ അയൻ സിനിമയുടെ നൃത്തരംഗം പുനരാവിഷക്കരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. സിനിമാ വീഡിയോയുടെ ക്യാമറയും എഡിറ്റിങ്ങും കുട്ടികൾ തന്നെ ചെയ്തത് ഏറെ പ്രശംസിക്കപ്പെട്ടതിന് പിന്നാലെയാണ്കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമായ  വിരുന്നിലേക്ക് ചെങ്കൽ ചൂള രാജാജി നഗറിലെ കുട്ടികൾക്ക് ക്ഷണം വന്നത്. അർജുന്‍ സര്‍ജ, നിക്കി ഗൽറാണി എന്നിവർ നായികാനായകന്മാരാകുന്ന വിരുന്നിൽ  ഇവരോടൊപ്പമാണ് കുട്ടികളുടെ അരങ്ങേറ്റവും.

മൊബൈൽ ക്യാമറ ഉപയോഗിച്ച് കുട്ടികൾ തന്നെ ചിത്രീകരണവും എഡിറ്റിംഗും നടത്തിയ വീഡിയോ തരംഗമായതോടെ സൂര്യ അടക്കമുള്ള പ്രമുഖർ ഷെയർ ചെയ്തതിരുന്നു. വിജയ്‍യുടെയും സൂര്യയുടെയും പിറന്നാളിനായിരുന്നു കുട്ടികള്‍ തങ്ങളുടെ ഇഷ്ട നായകന്മാരുടെ സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ പുനരാവിഷ്ക്കരിച്ചത്. വീഡിയോ കണ്ട സംവിധായകൻ കണ്ണൻ താമരക്കുളം ഇവരെ തേടിയെത്തി, തുടര്‍ന്ന് ``'വിരുന്ന്' എന്ന സിനിമയിൽ പതിനൊന്നംഗ സംഘത്തിന് വേഷവും നൽകുകയായിരുന്നു. കുട്ടിക്കാനത്ത്  ചിത്രീകരണം നടക്കുന്ന സിനിമയിൽ നായിക നിക്കി ഗിൽറാണിയെയും അര്‍ജുനേയും സഹായിക്കുന്ന അംഗങ്ങളായാണ് ഇവർ വെള്ളിത്തിരയിൽ എത്തുന്നത്.

കുട്ടികളുടെ നൃത്തരംഗം കണ്ട് അത്ഭുതപ്പെട്ട നിക്കിയും സെറ്റിൽ ഇവർക്കൊപ്പം ചുവടുവച്ചു. സിനിമയിൽ എഡിറ്റർ ആകണമെന്നതാണ് നൃത്തരംഗവും സ്റ്റണ്ടും എഡിറ്റ് ചെയ്ത അബിയുടെ ആഗ്രഹം. ഇതിന്‍റെ തുടക്കമായി അബിയെ എഡിറ്റര്‍ വി.ടി ശ്രീജിത്ത് തന്‍റെ  സഹായിയാക്കുകയും ചെയ്തു. തന്‍റെ തുടര്‍ന്നുള്ള സിനിമകളിലും കൂടെ കൂട്ടുമെന്ന് ശ്രീജിത്ത് പറഞ്ഞു. പി.ആര്‍.ഓ. സുനിത സുനില്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top