26 April Friday

ക്വാറന്റൈൻ... വീട്ടിലിരിക്കൂ സുരക്ഷിതരാകൂ... പ്ലീസ്

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

എല്ലാവരെയും പോലെ ജോലിയൊന്നുമില്ലാതെ, വീട്ടിലിരിക്കുമ്പോൾ ഞാനും എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണെന്ന്‌ നടി അനശ്വര രാജൻ. ഇൻസ്‌റ്റഗ്രാമിൽ ആരാധകർക്കായുള്ള കുറിപ്പിലാണ്‌ അനശ്വരയുടെ ആലോചന.  എല്ലാവരും വീട്ടിലിരിക്കണം; സുരക്ഷിതരായിരിക്കണം. സുഹൃത്തുക്കളും ചില ആരാധകരും അന്വേഷിച്ചു വിളിക്കുന്നുണ്ട്. ചിലർ മെസേജും അയക്കുന്നു. എല്ലാവർക്കും നന്ദിയുണ്ട്. ഇവിടെ സുരക്ഷിതയാണ്. നിങ്ങളും അങ്ങനെയെന്നു കരുതി സന്തോഷിക്കുന്നുവെന്ന് നടി ഇൻസ്‌റ്റഗ്രാമിൽ തന്റെ ആരാധകർക്കായി കുറിച്ചു. 

കഴിഞ്ഞ വർഷങ്ങളിലൊക്കെ ഈ സമയം എല്ലാവരും ജോലിത്തിരക്കിലായിരുന്നു. എന്നാൽ ഈ സമയം ആ തിരക്കെല്ലാം മാറ്റിവച്ച്‌ വീട്ടിലിരിക്കാനും ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനും കഴിഞ്ഞു. വീട്ടിലാണെങ്കിലും നിരവധി കാര്യങ്ങൾ ചെയ്യാം ഇപ്പോൾ. കുടുംബാംഗങ്ങളുമായി മനസ്സ്‌ തുറന്ന്‌ സംസാരിക്കാം. അതുപോലെ നമ്മളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും ചർമസംരക്ഷണത്തിനും സമയം കണ്ടെത്താം.  അസുഖബാധിതരായവരെയും അവർക്കുവേണ്ടി കഷ്ടപ്പെടുന്നവരെയും അവരെ സംരക്ഷിക്കുന്നവരെയും നമുക്ക്‌ ഓർക്കാം. നമുക്ക്‌ പോരാടാം... ഈ ദുരന്തത്തെയും നാം മറികടക്കും.

ക്വാറന്റൈൻ... വീട്ടിലിരിക്കൂ. സുരക്ഷിതരാകൂ... എന്ന ടാഗ്‌ പോസ്‌റ്റ്‌ ചെയ്‌തുകൊണ്ടാണ്‌ അവർ കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌. ഉദാഹരണം സുജാതയിലൂടെ മഞ്ജുവാര്യരുടെ മകളായി പ്രേക്ഷകശ്രദ്ധ നേടിയ അനശ്വരയുടെ തണ്ണീർമത്തൻ ദിനങ്ങളും തിയറ്ററുകൾ നിറഞ്ഞ്‌ ഓടിയിരുന്നു. നായികയായി അഭിനയിച്ച വാങ്ക്‌ ആണ്‌ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കോവിഡ്‌19 പശ്‌ചാത്തലത്തിൽ തിയറ്ററുകൾ അടച്ചിട്ടതോടെ ചിത്രത്തിന്റെ റിലീസിങ്‌ മാറ്റിയിരിക്കുകയാണ്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top