26 April Friday

അജിത് കുമാർ ചിത്രമായ " വലിമൈ " വിഡീയോ ഗാനം റിലീസ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021


ചെന്നൈ: അജിത് നായകനായി ഒരുങ്ങുന്ന "വലിമൈ " എന്ന തമിഴ് ചിത്രത്തിന്റെ ആദ്യ വിഡീയോ ഗാനം റിലീസായി. വിഘ്നേഷ് ശിവൻ എഴുതി യുവൻ ശങ്കർ രാജാ ഈണം നല്കി,യുവൻ ശങ്കർ രാജാ,അനുരാഗ് കുൽക്കർണി എന്നിവർ ആലപിച്ച  " നാങ്ക വെറെ മാറി " എന്ന ഗാനമാണ് പുറത്തു വിട്ടത്. ' നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ  എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഐശ്വരമൂര്‍ത്തി ഐ പി എസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് " വലിമൈ ".

 റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ  "വലിമൈ "ബോണി കപൂറാണ്  നിര്‍മിക്കുന്നത്.  സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ. ഹൈദരബാദിലായിരുന്നു  ഷൂട്ടിംഗ്. വാർത്ത പ്രചരണം-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top