26 April Friday

പുതിയ എഴുത്തുകാരികളുടെ കഥാസമാഹാരമായ "സ്ത്രീരചന 2023' പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 5, 2023



കൊച്ചി
ലളിതാംബിക അന്തർജനം സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്തർജനം അനുസ്മരണവും  പുതിയ എഴുത്തുകാരികളുടെ കഥാസമാഹാരമായ ‘സ്ത്രീരചന 2023' പ്രകാശിപ്പിക്കലും ചാവറ കൾച്ചറൽ സെന്ററിൽ നടന്നു. കഥാകാരി കെ രേഖ പുസ്തകം പ്രകാശിപ്പിച്ചു.

മാധ്യമപ്രവർത്തക ലേബി സജീന്ദ്രൻ ലളിതാംബിക അന്തർജനം അനുസ്മരണ പ്രഭാഷണം നടത്തി. കഥാകൃത്ത് ജോർജ് ജോസഫ് കെ, ഫൗസിയ കളപ്പാട്ട്, സവിത നാരായണൻ എന്നിവർ പങ്കെടുത്തു. പുതിയ കഥാകാരികളുടെ കഥകൾ സമാഹരിച്ചത് സെന്റർ ഡയറക്ടർ തനൂജ ഭട്ടതിരിയും അംഗം അപർണ ദീപ്തിയും ചേർന്നാണ്. കവർ  ഡിസൈനും ചിത്രീകരണവും താപ്തി പ്രിയങ്കയും നിർവഹിച്ചു.

പരിപാടിയോട്‌ അനുബന്ധിച്ച് ലളിതാംബിക അന്തർജനം സെന്ററിന്റെ വെബ്സൈറ്റ് ലോഞ്ച്‌ ചെയ്‌തു. വിലാസം: www.lalithambika.org

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top