26 April Friday

ഡോ. അരുൺ ഉമ്മന്റെ 'മസ്തിഷ്കം പറയുന്ന ജീവിതം' പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Apr 14, 2022

ഡോ. അരുണ്‍ ഉമ്മന്‍ രചിച്ച 'മസ്തിഷ്‌കം പറയുന്ന ജീവിതം ' എന്ന പുസ്‌തകം മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്യുന്നു. ഡോ. തോമസ് മാത്യു സമീപം

തിരുവനന്തപുരം> ഡോ. അരുൺ ഉമ്മൻ രചിച്ച 'മസ്തിഷ്കം പറയുന്ന ജീവിതം ' എന്ന ആരോഗ്യ വിജ്ഞാനകോശം  ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു.  സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി.പി ഗംഗാധരൻ ആമുഖം എഴുതിയിരിക്കുന്ന പുസ്തകം കൊല്ലത്തെ പിബുക്ക്‌സ്  ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മനുഷ്യ ശരീരത്തിൽ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കയും ചെയ്യുന്നതിൽ തലച്ചോറിന്റെ പങ്ക് വളരെ വലുതാണ്. ഇത് സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ വിശദീകരിക്കുന്ന ഗ്രന്ഥമാണ് 'മസ്തിഷ്കം പറയുന്ന ജീവിതം'. വിവിധ രോഗങ്ങളുടെ കാരണവും പരിഹാരവും ലളിതമായി പുസ്തകത്തിൽ വിവരിക്കുന്നു. കൊച്ചി വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോ സർജനാണ് ഡോ.അരുൺ ഉമ്മൻ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top