27 April Saturday

ഇനി മൊബൈലിൽ വായിച്ച‌് വായിച്ച‌് പോകാം

വെബ് ഡെസ്‌ക്‌Updated: Friday Apr 5, 2019


ഇന്റർനെറ്റ് നിരക്കുകൾ കുറഞ്ഞതിനെത്തുടർന്ന‌് സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വായനയുടെ കോലമേ മാറി. മാറിയ കോലം വായനയ‌്ക്ക‌് കൂടുതൽ സുഖം നൽകുന്നതിനാൽ മൊബൈൽ ഫോൺ സേവനദാതാക്കൾക്ക‌് വെറുതെയിരിക്കാനാകുമോ. അതിനാൽ, ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്കായിതാ എയർടെല്ലും ഡിജിറ്റൽ ബുക്ക് സേവനം തുടങ്ങി.

എയർടെൽ ബുക‌്സ് എന്നറിയപ്പെടുന്ന സേവനത്തിന് ഒരു വർഷം നൽകേണ്ട വരിസംഖ്യ 199 രൂപ. പ്രമുഖ  ഇന്ത്യൻ എഴുത്തുകാരുടെ 70,000 പുസ്തകംവരെയാണ‌് ആദ്യഘട്ടത്തിൽ ലഭിക്കുക. എയർടെൽ വരിക്കാരല്ലാത്തവർക്കും സേവനം ഉപയോഗിക്കാം. ബിസിനസ‌്, ചരിത്രം, രാഷ്ട്രീയം, ആത്മീയത, പ്രണയം, കുറ്റാന്വേഷണം തുടങ്ങിയ വിവിധ വിഭാഗങ്ങളിൽനിന്നുള്ള പുസ്തകങ്ങളാണ് സേവനത്തിൽ ഉൾപ്പെടുത്തിയത്. ജഗ്ഗർനോട്ട് ബുക‌്സിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ചിരിക്കുന്ന സേവനം 30 ദിവസം സൗജന്യമായി ഉപയോഗിക്കാം. ഇംഗ്ലീഷ്, ഹിന്ദി പുസ്തകങ്ങൾമാത്രമാണ് നിലവിൽ ലഭിക്കുന്നതെങ്കിലും വൈകാതെ പ്രാദേശികഭാഷാ പുസ്തകങ്ങളും ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top