26 April Friday

കല്ലിൽ വിരിഞ്ഞ കവിത

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

ഒരു നൂറ്റാണ്ടിന്റെ ഋതുപ്പച്ചയേറ്റ‌് മലമുകളിൽ കവിതപോലൊരു കരിങ്കൽക്കൂടാരം. മുറ്റത്ത‌് പടർന്നുപന്തലിച്ച മാതളമരത്തെ തൊട്ടുരുമ്മി ഒറ്റക്കല്ലിൽ കൊത്തിയൊതുക്കിയ പന്ത്രണ്ട‌് തൂണുകൾ. ധ്യാനനിർമലത സമ്മാനിക്കുന്ന അകത്തളം. തിരുവനന്തപുരം  നെട്ടയം ശ്രീരാമകൃഷ‌്ണ ആശ്രമം കഴിഞ്ഞ 103 വർഷങ്ങ‌ളുടെ ചരിത്രത്തെ വർത്തമാനത്തിലേക്ക‌് കൂട്ടിയിണക്കുന്ന കണ്ണിയാണ‌്. ആധ്യാത്മികതയുടെ നൈർമല്യത്തിനപ്പുറം ചരിത്രാന്വേഷികളുടെ പറുദീസയും. 

1892ൽ

തിരുവനന്തപുരം നെട്ടയത്തെ ശ്രീരാമകൃഷ‌്ണ ആശ്രമം

തിരുവനന്തപുരം നെട്ടയത്തെ ശ്രീരാമകൃഷ‌്ണ ആശ്രമം

ന്റെ കേരളസന്ദർശനത്തോടെയാണ‌് ശ്രീരാമകൃഷ‌്ണ മിഷനിലേക്ക‌് മലയാളികൾ ആകൃഷ്ടരാകുന്നത‌്. 1906ൽ ശ്രീരാമകൃഷ‌്ണ പരമഹംസരുടെ ശിഷ്യരിൽ പ്രധാനിയായ രാമകൃഷ‌്ണസ്വാമി ആലപ്പുഴയിൽ എസ‌്ഡി സ‌്കൂൾ സ്ഥാപിക്കാനെത്തിയത‌് മിഷൻ പ്രവർത്തനങ്ങൾക്ക‌് ആക്കംകൂട്ടി. 1912ൽ ഹരിപ്പാട‌്, 1913ൽ തിരുവല്ല, 1914ൽ കൊയിലാണ്ടി എന്നിവിടങ്ങ‌ളിൽ നിർമലാന്ദസ്വാമിയുടെ നേതൃത്വത്തിൽ രാമകൃഷ‌്ണ ആശ്രമങ്ങൾ പ്രവർത്തനം തുടങ്ങി. ശ്രീരാമകൃഷ‌്ണ------ --- വിവേകാനന്ദസ്വാമികളുടെ പ്രഭാവത്തിൽ ആകൃഷ്ടരായ ഡോ. കെ രാമൻതമ്പി, പത്മനാഭൻതമ്പി, നാരായണൻപിള്ള, ശങ്കരൻനായർ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത‌് മഠം സ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതും ഈ കാലയളവിലാണ‌്. അന്ന‌് ടെലിഗ്രാം മാസ്റ്ററും രാമകൃഷ‌്ണമിഷൻ പ്രവർത്തകനുമായിരുന്ന ടി എസ‌് അരുണാചലംപിള്ള സൗജന്യമായാണ‌് നെട്ടയത്ത‌ുള്ള തന്റെ 7 ഏക്കർ ഭൂമി മഠത്തിന‌് വിട്ടുനൽകിയത‌്. 

ടി എസ‌് അരുണാചലംപിള്ള

ടി എസ‌് അരുണാചലംപിള്ള

1916ൽ ശ്രീരാമകൃഷ‌്ണന്റെ ശിഷ്യരിൽ ഒരാളായ സ്വാമി ബ്രഹ്മാനന്ദ ആശ്രമത്തിന‌് തറക്കല്ലിട്ടു. നെട്ടയം കുന്നിനുമുകളിലെ പാറകൾ ഉപയോഗിച്ചാണ‌് മണ്ഡപം പണിതത‌്. കാലപ്പഴക്കംകൊണ്ട‌് ജീർണിച്ചു തുടങ്ങിയ കെട്ടിടം പഴമ ചോരാതെ ആന്ധ്രപ്രദേശിൽനിന്ന‌് കൊണ്ടുവന്ന പാറകൊണ്ട‌് പുതുക്കി പണിയുകയാണ‌് ഇപ്പോൾ. കേരളത്തെ ഭ്രാന്താലയത്തിൽനിന്ന‌് മനുഷ്യത്വത്തിലേക്ക‌് കൈപിടിച്ച‌് നടത്തിയ ആശ്രയകേന്ദ്രമായി കല്ലിൽ വിരിഞ്ഞ ഈ കവിത ഇവിടെ നിലനിൽക്കും. നെട്ടയത്തിനുപുറമെ മാവേലിക്കര, ഹരിപ്പാട‌്, പാല, തിരുവല്ല, വയറ്റില, കാലടി, തൃശൂർ, കോഴിക്കോട‌്, കൊയിലാണ്ടി, പുങ്കുന്നം, പുറനാട്ടുകര എന്നിവിടങ്ങളിലും ശ്രീരാമകൃഷ‌്ണ ആശ്രമങ്ങൾ പ്രവർത്തിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top