ഇതുവരെ ഉപയോ​ഗിച്ചത് 5,491 കോടി ജിബി



വയര്‍‌ലെസ് ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോ​ഗത്തില്‍ വന്‍ കുതിച്ചുചാട്ടമെന്ന് ട്രായ് റിപ്പോര്‍ട്ട്‌. 2019 സെപ്തംബര്‍വരെ ഉപയോ​ഗിച്ചത് 5,491.7 കോടി ജിബിയാണ്. കഴിഞ്ഞ വര്‍ഷത്തെ മൊത്തം ഉപയോ​ഗം 4,640.4 ലക്ഷം ജിബിയായിരുന്നു. 2014ല്‍ 82.8 ലക്ഷം ജിബിയായിരുന്നു ഉപയോ​ഗിച്ചത്. 2016ല്‍ അത് 464.2 ലക്ഷം ജിബിയും 2017ല്‍ 2009.2 ലക്ഷം ജിബിയുമായിരുന്നു. മൊത്തം വയര്‍‌ലെസ് ഡാറ്റാ ഉപയോക്താക്കളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തില്‍ വയര്‍‌ലെസ് ഇന്റര്‍നെറ്റ് ഉപയോ​ഗത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ട്രായ് പറഞ്ഞു. മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ 2ജിയില്‍നിന്ന് 4ജിയിലേക്കുള്ള മാറ്റം, കുറഞ്ഞ നിരക്കില്‍ സ്മാര്‍ട്ട് ഫോണ്‍ ലഭിക്കുന്നത്, ഉള്ളടക്കം പ്രാദേശിക ഭാഷയില്‍ ലഭിക്കുന്നതെല്ലാമാണ് ഇതിന്റെ കാരണമെന്നും ട്രായ്. Read on deshabhimani.com

Related News