26 April Friday

ഇതുവരെ ഉപയോ​ഗിച്ചത് 5,491 കോടി ജിബി

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2019

വയര്‍‌ലെസ് ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോ​ഗത്തില്‍ വന്‍ കുതിച്ചുചാട്ടമെന്ന് ട്രായ് റിപ്പോര്‍ട്ട്‌. 2019 സെപ്തംബര്‍വരെ ഉപയോ​ഗിച്ചത് 5,491.7 കോടി ജിബിയാണ്. കഴിഞ്ഞ വര്‍ഷത്തെ മൊത്തം ഉപയോ​ഗം 4,640.4 ലക്ഷം ജിബിയായിരുന്നു. 2014ല്‍ 82.8 ലക്ഷം ജിബിയായിരുന്നു ഉപയോ​ഗിച്ചത്. 2016ല്‍ അത് 464.2 ലക്ഷം ജിബിയും 2017ല്‍ 2009.2 ലക്ഷം ജിബിയുമായിരുന്നു. മൊത്തം വയര്‍‌ലെസ് ഡാറ്റാ ഉപയോക്താക്കളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ട്.

കഴിഞ്ഞ നാല് വര്‍ഷത്തില്‍ വയര്‍‌ലെസ് ഇന്റര്‍നെറ്റ് ഉപയോ​ഗത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ട്രായ് പറഞ്ഞു. മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ 2ജിയില്‍നിന്ന് 4ജിയിലേക്കുള്ള മാറ്റം, കുറഞ്ഞ നിരക്കില്‍ സ്മാര്‍ട്ട് ഫോണ്‍ ലഭിക്കുന്നത്, ഉള്ളടക്കം പ്രാദേശിക ഭാഷയില്‍ ലഭിക്കുന്നതെല്ലാമാണ് ഇതിന്റെ കാരണമെന്നും ട്രായ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top