‘നെറ്റി’ൽ വീണ്‌ ഇന്ത്യ



പ്രതിമാസ ഇന്റർനെറ്റ്‌ ഡാറ്റ ഉപയോഗത്തിൽ  ലോക ശരാശരിയേക്കാൾ കൂടുതലാണ്‌ ഇന്ത്യക്കാരുടെ  ഉപയോഗമെന്ന്‌ റിപ്പോർട്ട്‌. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട്‌ പ്രകാരം  ഇന്ത്യക്കാരുടെ ശരാശരി ഡാറ്റ ഉപയോഗം 9.73 ജിബിയാണ്‌. ലോകത്തെ മൊത്തം ശരാശരി  4 ജിബിയും. ഡാറ്റയ്‌ക്കായി  ഇന്ത്യക്കാർ ചെലവഴിക്കുന്ന തുകയിൽ നാലു വർഷത്തിനിടെ വലിയ കുറവും ഉണ്ടായി. 2015ൽ  ഒരു ജിബിക്ക്‌ 226 രൂപയായിരുന്നെങ്കിൽ ഇന്ന്‌ ശരാശരി 11. 78 രൂപമാത്രം ചെലവാക്കിയാൽ മതിയാകും. ഡാറ്റ ഉപയോഗത്തിലെ ഈ കുതിച്ചുചാട്ടത്തിനു കാരണമായി ട്രായ്‌ പറയുന്നത്‌ എൽടിഇയുടെ വരവാണ്‌. 2016 ൽ ജിയോ  വന്നതുമുതലാണ്‌ ഈ മാറ്റമെന്നും ട്രായ്‌ പറയുന്നു. 2018 ലെ മൊത്തം ഡാറ്റ ഉപഭോഗത്തിൽ  83.85 ശതമാനം 4ജിയാണ്‌. 2020 ഓടെ 5ജി നെറ്റ്‌വർക്ക്‌ അവതരിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.   Read on deshabhimani.com

Related News