24 April Wednesday

‘നെറ്റി’ൽ വീണ്‌ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

പ്രതിമാസ ഇന്റർനെറ്റ്‌ ഡാറ്റ ഉപയോഗത്തിൽ  ലോക ശരാശരിയേക്കാൾ കൂടുതലാണ്‌ ഇന്ത്യക്കാരുടെ  ഉപയോഗമെന്ന്‌ റിപ്പോർട്ട്‌. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട്‌ പ്രകാരം  ഇന്ത്യക്കാരുടെ ശരാശരി ഡാറ്റ ഉപയോഗം 9.73 ജിബിയാണ്‌. ലോകത്തെ മൊത്തം ശരാശരി  4 ജിബിയും.

ഡാറ്റയ്‌ക്കായി  ഇന്ത്യക്കാർ ചെലവഴിക്കുന്ന തുകയിൽ നാലു വർഷത്തിനിടെ വലിയ കുറവും ഉണ്ടായി. 2015ൽ  ഒരു ജിബിക്ക്‌ 226 രൂപയായിരുന്നെങ്കിൽ ഇന്ന്‌ ശരാശരി 11. 78 രൂപമാത്രം ചെലവാക്കിയാൽ മതിയാകും.

ഡാറ്റ ഉപയോഗത്തിലെ ഈ കുതിച്ചുചാട്ടത്തിനു കാരണമായി ട്രായ്‌ പറയുന്നത്‌ എൽടിഇയുടെ വരവാണ്‌. 2016 ൽ ജിയോ  വന്നതുമുതലാണ്‌ ഈ മാറ്റമെന്നും ട്രായ്‌ പറയുന്നു. 2018 ലെ മൊത്തം ഡാറ്റ ഉപഭോഗത്തിൽ  83.85 ശതമാനം 4ജിയാണ്‌. 2020 ഓടെ 5ജി നെറ്റ്‌വർക്ക്‌ അവതരിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top