ടിക്‌ടോക്കിന്‌ ഒരു വയസ്സ്‌



ലോകമാകമാനം ആരാധകരുള്ള ടിക്‌–-ടോക്‌ വീഡിയോ ആപ്പ്‌ ഈ ആഗസ്തിൽ ഒരു വയസ്സ്‌ പൂർത്തിയാക്കുന്നു. 2016 ൽ പുറത്തിറങ്ങിയ ടിക്‌ –-ടോകിന്റെ ആദ്യ പതിപ്പ്‌ കഴിഞ്ഞ വർഷം മ്യൂസിക്കലിയുമായി ചേർന്നാണ്‌ പുതിയ രൂപവും ഭാവവും ഏറ്റെടുത്തത്‌. ഇരു കൈയും നീട്ടി ആൾക്കാർ അത്‌ സ്വീകരിക്കുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയരായ ഫെയ്‌സ്‌ബുക്ക്‌, ഇൻസ്റ്റഗ്രാം എന്നിവയോട്‌ കിടപിടിക്കുന്ന മത്സരമാണ്‌ ടിക്‌–-ടോക്‌ നടത്തുന്നത്‌. ഇന്ത്യയാണ്‌ ടിക്‌–-ടോകിന്റെ ഏറ്റവും വലിയ വിപണി. മാതൃകമ്പനിയായ ബൈറ്റ്‌ഡാൻസ്‌ ഇന്ത്യൻ വിപണി ലക്ഷ്യമിട്ട്‌ പുതിയ സംരംഭങ്ങളും മറ്റും ആരംഭിച്ചുകഴിഞ്ഞു. നൂറുകോടി പേരാണ്‌ ഈ ആപ്പ്‌ സ്വന്തം മൊബൈലിൽ ഡൗൺലോഡ്‌ ചെയ്തിരിക്കുന്നത്‌. എട്ട്‌ കോടിയിലധികം ഉപയോക്താക്കൾ ഇന്ത്യക്കാരണ്‌. അശ്ലീലം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച്‌ ഏപ്രിലിൽ മദ്രാസ്‌ ഹൈക്കോടതി ടിക്‌–-ടോക്‌ നിരോധിച്ചിരുന്നു. എന്നാൽ, അതേമാസം നിരോധനം കോടതി പിൻവലിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപയോക്താക്കൾക്ക്‌ OneYearOfTikTok എന്ന ഹാഷ്‌ടാഗ്‌ ഉപയോഗിച്ച്‌ ആപ്പിൽ വീഡിയോകൾ അപ്‌ലോഡ്‌ ചെയ്യാം. Read on deshabhimani.com

Related News