26 April Friday

ടിക്‌ടോക്കിന്‌ ഒരു വയസ്സ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

ലോകമാകമാനം ആരാധകരുള്ള ടിക്‌–-ടോക്‌ വീഡിയോ ആപ്പ്‌ ഈ ആഗസ്തിൽ ഒരു വയസ്സ്‌ പൂർത്തിയാക്കുന്നു. 2016 ൽ പുറത്തിറങ്ങിയ ടിക്‌ –-ടോകിന്റെ ആദ്യ പതിപ്പ്‌ കഴിഞ്ഞ വർഷം മ്യൂസിക്കലിയുമായി ചേർന്നാണ്‌ പുതിയ രൂപവും ഭാവവും ഏറ്റെടുത്തത്‌. ഇരു കൈയും നീട്ടി ആൾക്കാർ അത്‌ സ്വീകരിക്കുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയരായ ഫെയ്‌സ്‌ബുക്ക്‌, ഇൻസ്റ്റഗ്രാം എന്നിവയോട്‌ കിടപിടിക്കുന്ന മത്സരമാണ്‌ ടിക്‌–-ടോക്‌ നടത്തുന്നത്‌.

ഇന്ത്യയാണ്‌ ടിക്‌–-ടോകിന്റെ ഏറ്റവും വലിയ വിപണി. മാതൃകമ്പനിയായ ബൈറ്റ്‌ഡാൻസ്‌ ഇന്ത്യൻ വിപണി ലക്ഷ്യമിട്ട്‌ പുതിയ സംരംഭങ്ങളും മറ്റും ആരംഭിച്ചുകഴിഞ്ഞു. നൂറുകോടി പേരാണ്‌ ഈ ആപ്പ്‌ സ്വന്തം മൊബൈലിൽ ഡൗൺലോഡ്‌ ചെയ്തിരിക്കുന്നത്‌. എട്ട്‌ കോടിയിലധികം ഉപയോക്താക്കൾ ഇന്ത്യക്കാരണ്‌. അശ്ലീലം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച്‌ ഏപ്രിലിൽ മദ്രാസ്‌ ഹൈക്കോടതി ടിക്‌–-ടോക്‌ നിരോധിച്ചിരുന്നു. എന്നാൽ, അതേമാസം നിരോധനം കോടതി പിൻവലിച്ചു.

വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപയോക്താക്കൾക്ക്‌ OneYearOfTikTok എന്ന ഹാഷ്‌ടാഗ്‌ ഉപയോഗിച്ച്‌ ആപ്പിൽ വീഡിയോകൾ അപ്‌ലോഡ്‌ ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top