ഹോണര്‍ 8 ലൈറ്റ് സ്മാര്‍ട്ട്ഫോണ്‍



കൊച്ചി > ഹുവായ് ഇ-ബ്രാന്‍ഡായ ഹോണര്‍, ഹോണര്‍ 8 ലൈറ്റ് എന്ന പേരില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. രൂപഭംഗിയുള്ള ഹോണര്‍ 8 ലൈറ്റ് കുറഞ്ഞ വെളിച്ചത്തിലും നല്ല ചിത്രങ്ങള്‍ നല്‍കുന്ന ഫോട്ടോഗ്രാഫിയും ഓഫര്‍ ചെയ്യുന്നു. ഹോണര്‍ 8 ഓള്‍-ഗ്ളാസ് ഡിസൈനിന്റെ ആകര്‍ഷണീയത പ്രകടമാകുന്നതാണ്. ആന്‍ഡ്രോയ്ഡ് 7.0 (നോഗട്ട്), ഇഎംയുഐ 5.0 എന്നിവയില്‍ ലഭ്യമായ ഹോണര്‍ 8 ലൈറ്റ് ഈ അപ്ഡേറ്റുമായി പുറത്തിറങ്ങുന്ന ഹുവായ് ഹോണറിന്റെ ആദ്യ ഫോണാണ്. വില 17,999 രൂപ. 15 മാസത്തെ സര്‍വീസ് വാറന്റിയുണ്ട്. സര്‍വീസിനായി നേരിട്ടുവന്ന് വാങ്ങുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് അതിനായി സമയം പാഴാക്കുന്നത് ഒഴിവാക്കാം. Read on deshabhimani.com

Related News