ദേ എത്തിപ്പോയി 5ജി



പുതുതലമുറ മൊബൈൽ സാങ്കേതിക വിദ്യയായ 5ജി അമേരിക്കയിൽ ഉടൻ അവതരിപ്പിക്കും. യുഎസ് കമ്പനിയായ വെറൈസൺ 5ജി ഹോം ആണ് തയ്യാറെടുപ്പ‌് തുടങ്ങിയത‌്. ഒക്ടോബർ ഒന്നു മുതൽ സേവനം ആരംഭിക്കും. മാസം 50 ഡോളർ നിരക്കിലാണ‌് 5ജി സേവനം . ഹൂസ്റ്റൻ, ഇൻഡ്യാന പൊളിസ്, ലൊസാഞ്ചൽസ്, സാക്രമെന്റോ, കലിഫോർണിയ എന്നിവിടങ്ങളിലാണ് 5ജി ഹോം സേവനം ആദ്യം ആരംഭിക്കുന്നത‌്. അതിവേഗത്തിനൊപ്പം കൂടുതൽ സ്മാർട്ടായ ലോകമാണ്  5 ജിയിൽ. 4 ജി  തലമുറ  കൂടുതലും ഹാർഡ്‌വെയർ അധിഷ്ഠിതമായിരുന്നെങ്കിൽ 5ജി സോഫ്റ്റ്‌വെയർ നിയന്ത്രിതമാണ്. ഒരു ഉപകരണം മാറ്റാതെ തന്നെ അതിന്റെ പ്രവർത്തനങ്ങൾ സോഫ്റ്റ്‌വെയർ പരിഷ്കരണത്തിലൂടെ  നിർണയിക്കാം. 100 മെഗാബൈറ്റ് മുതൽ ഒരു ജിബി വരെയാണ് 4ജിയിൽ  വേഗമെങ്കിൽ 5ജിയിൽ അത് സെക്കൻഡിൽ ഒന്നു മുതൽ 10 ജിഗാബൈറ്റ് വരെയാകും.   Read on deshabhimani.com

Related News