20 April Saturday

ദേ എത്തിപ്പോയി 5ജി

വെബ് ഡെസ്‌ക്‌Updated: Monday Sep 17, 2018

പുതുതലമുറ മൊബൈൽ സാങ്കേതിക വിദ്യയായ 5ജി അമേരിക്കയിൽ ഉടൻ അവതരിപ്പിക്കും. യുഎസ് കമ്പനിയായ വെറൈസൺ 5ജി ഹോം ആണ് തയ്യാറെടുപ്പ‌് തുടങ്ങിയത‌്. ഒക്ടോബർ ഒന്നു മുതൽ സേവനം ആരംഭിക്കും.

മാസം 50 ഡോളർ നിരക്കിലാണ‌് 5ജി സേവനം . ഹൂസ്റ്റൻ, ഇൻഡ്യാന പൊളിസ്, ലൊസാഞ്ചൽസ്, സാക്രമെന്റോ, കലിഫോർണിയ എന്നിവിടങ്ങളിലാണ് 5ജി ഹോം സേവനം ആദ്യം ആരംഭിക്കുന്നത‌്.

അതിവേഗത്തിനൊപ്പം കൂടുതൽ സ്മാർട്ടായ ലോകമാണ്  5 ജിയിൽ. 4 ജി  തലമുറ  കൂടുതലും ഹാർഡ്‌വെയർ അധിഷ്ഠിതമായിരുന്നെങ്കിൽ 5ജി സോഫ്റ്റ്‌വെയർ നിയന്ത്രിതമാണ്. ഒരു ഉപകരണം മാറ്റാതെ തന്നെ അതിന്റെ പ്രവർത്തനങ്ങൾ സോഫ്റ്റ്‌വെയർ പരിഷ്കരണത്തിലൂടെ  നിർണയിക്കാം. 100 മെഗാബൈറ്റ് മുതൽ ഒരു ജിബി വരെയാണ് 4ജിയിൽ  വേഗമെങ്കിൽ 5ജിയിൽ അത് സെക്കൻഡിൽ ഒന്നു മുതൽ 10 ജിഗാബൈറ്റ് വരെയാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top