ജോലി തേടാൻ ​ ഗൂ​ഗിളിന്റെ കോര്‍മോ



ഇന്ത്യയിലെ തൊഴില്‍ തേടുന്നവരെ ലക്ഷ്യമിട്ട് പുതിയ ആപ്ലിക്കേഷനുമായി ​ഗൂ​ഗിള്‍. കോര്‍മോ എന്നപേരിലുള്ള ആപ്ലിക്കേഷൻ വെള്ളിയാഴ്ചമുതല്‍ ഇന്ത്യയില്‍ ലഭ്യമാകും. ആപ്പിന്റെ പുറത്തിറക്കല്‍ ചടങ്ങ് ഡല്‍ഹിയില്‍ നടക്കും. 2018ല്‍ ബം​ഗ്ലാദേശിലാണ് ആദ്യമായി ആപ്പിന്റെ സേവനം ലഭ്യമായത്. ഗൂ​ഗിളിന്റെ നെക്‌സ്‌റ്റ്‌ ബില്യണ്‍ ഇനിഷ്യേറ്റീവി (എന്‍ജിയു)ന്റെ ഭാ​ഗമായാണ് ആപ് തയ്യാറാക്കിയത്. എൻട്രി ലെവൽ ജോലികളാണ്‌ ഇതിലൂടെ ലഭിക്കുക. തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദാതാവിനും ഉപയോ​ഗപ്പെടുത്താന്‍ കഴിയുന്നരീതിയിലാണ് കോര്‍മോ ഒരുക്കിയിട്ടുള്ളത്. ജോലി ആവശ്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ ഡിജിറ്റല്‍ സിവി തയ്യാറാക്കാനും മറ്റു നിര്‍ദേശങ്ങളും ഇതിലൂടെ ലഭ്യമാകും. ‌ബം​ഗ്ലാ​ദേശിലും പിന്നീട് ഇന്തോനേഷ്യയിലുമായി ഇതുവരെ 50,000 തൊഴില്‍ അന്വേഷകര്‍ക്ക് ആപ് ​ പ്രയോജനപ്പെട്ടെന്ന്‌ എന്‍ജിയു തലവന്‍ ബിക്കി റസല്‍ പറഞ്ഞു. ഗൂ​ഗിള്‍ ഇന്ത്യ ലക്ഷ്യമിടാന്‍ കാരണം രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്‌മയും ഉയരുന്ന സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണവുമാണ്. Read on deshabhimani.com

Related News