20 April Saturday

ജോലി തേടാൻ ​ ഗൂ​ഗിളിന്റെ കോര്‍മോ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

ഇന്ത്യയിലെ തൊഴില്‍ തേടുന്നവരെ ലക്ഷ്യമിട്ട് പുതിയ ആപ്ലിക്കേഷനുമായി ​ഗൂ​ഗിള്‍. കോര്‍മോ എന്നപേരിലുള്ള ആപ്ലിക്കേഷൻ വെള്ളിയാഴ്ചമുതല്‍ ഇന്ത്യയില്‍ ലഭ്യമാകും. ആപ്പിന്റെ പുറത്തിറക്കല്‍ ചടങ്ങ് ഡല്‍ഹിയില്‍ നടക്കും. 2018ല്‍ ബം​ഗ്ലാദേശിലാണ് ആദ്യമായി ആപ്പിന്റെ സേവനം ലഭ്യമായത്. ഗൂ​ഗിളിന്റെ നെക്‌സ്‌റ്റ്‌ ബില്യണ്‍ ഇനിഷ്യേറ്റീവി (എന്‍ജിയു)ന്റെ ഭാ​ഗമായാണ് ആപ് തയ്യാറാക്കിയത്. എൻട്രി ലെവൽ ജോലികളാണ്‌ ഇതിലൂടെ ലഭിക്കുക.

തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദാതാവിനും ഉപയോ​ഗപ്പെടുത്താന്‍ കഴിയുന്നരീതിയിലാണ് കോര്‍മോ ഒരുക്കിയിട്ടുള്ളത്. ജോലി ആവശ്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ ഡിജിറ്റല്‍ സിവി തയ്യാറാക്കാനും മറ്റു നിര്‍ദേശങ്ങളും ഇതിലൂടെ ലഭ്യമാകും.

‌ബം​ഗ്ലാ​ദേശിലും പിന്നീട് ഇന്തോനേഷ്യയിലുമായി ഇതുവരെ 50,000 തൊഴില്‍ അന്വേഷകര്‍ക്ക് ആപ് ​ പ്രയോജനപ്പെട്ടെന്ന്‌ എന്‍ജിയു തലവന്‍ ബിക്കി റസല്‍ പറഞ്ഞു. ഗൂ​ഗിള്‍ ഇന്ത്യ ലക്ഷ്യമിടാന്‍ കാരണം രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്‌മയും ഉയരുന്ന സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണവുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top