ലാൽ എന്റെ മകൻ



  ലാലിന്‌ 60 വയസ്സായെന്ന്‌ വിശ്വസിക്കാൻ പറ്റുന്നില്ല. ഒത്തിരി സിനിമയിൽ ലാലിന്റെ അമ്മവേഷം അഭിനയിച്ചിട്ടുള്ള ഞാൻ, സ്വന്തം മകനായിത്തതന്നെയാണ്‌ ലാലിനെ കണ്ടിട്ടുള്ളത്‌. കുട്ടാ എന്നാണ്‌ വിളിക്കുന്നത്‌. എന്റെ സ്വന്തം മകനാണെന്ന്‌ ധരിച്ചിട്ടുള്ള ഒരുപാടുപേരുണ്ട്‌. ക്ഷേത്രങ്ങളിലും മറ്റും പോകുമ്പോൾ മകനെ കൊണ്ടുവന്നില്ലേ എന്ന്‌ ചിലരൊക്കെ തിരക്കാറുണ്ട്‌. ആദ്യം കാര്യം പിടികിട്ടിയില്ല. എനിക്ക്‌ ഒരു മകളാണുള്ളത്‌. മോഹൻലാലിനെയാണ്‌ അന്വേഷിക്കുന്നതെന്ന്‌ പിന്നീടാണ്‌ മനസ്സിലായത്‌. പിന്നെ ചോദിക്കുന്നവരോട്‌ ഞാൻ പറയും മോൻ വലിയ തിരക്കിലാണെന്ന്‌. ബാബാ കല്യാണിയിലാണ്‌ ഒടുവിൽ ഒന്നിച്ച്‌ അഭിനയിച്ചത്‌. ലാൽ അഭിനയിച്ച എല്ലാ സിനിമകളും ഇഷ്ടമാണ്‌. ഒന്നിച്ച്‌ അഭിനയിച്ചതിൽ കിരീടമാണ്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌. വളരെ നൈസർഗിക അഭിനയശൈലിയാണ്‌. അതുതന്നെയാണ്‌ അദ്ദേഹത്തിന്റെ വിജയവും. ലാലിനെ കുടുംബവേഷങ്ങളിൽ കാണാനാണ്‌ കൂടുതൽ ഇഷ്ടം. Read on deshabhimani.com

Related News