19 April Friday

ലാൽ എന്റെ മകൻ

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

 
ലാലിന്‌ 60 വയസ്സായെന്ന്‌ വിശ്വസിക്കാൻ പറ്റുന്നില്ല. ഒത്തിരി സിനിമയിൽ ലാലിന്റെ അമ്മവേഷം അഭിനയിച്ചിട്ടുള്ള ഞാൻ, സ്വന്തം മകനായിത്തതന്നെയാണ്‌ ലാലിനെ കണ്ടിട്ടുള്ളത്‌. കുട്ടാ എന്നാണ്‌ വിളിക്കുന്നത്‌. എന്റെ സ്വന്തം മകനാണെന്ന്‌ ധരിച്ചിട്ടുള്ള ഒരുപാടുപേരുണ്ട്‌.

ക്ഷേത്രങ്ങളിലും മറ്റും പോകുമ്പോൾ മകനെ കൊണ്ടുവന്നില്ലേ എന്ന്‌ ചിലരൊക്കെ തിരക്കാറുണ്ട്‌. ആദ്യം കാര്യം പിടികിട്ടിയില്ല. എനിക്ക്‌ ഒരു മകളാണുള്ളത്‌. മോഹൻലാലിനെയാണ്‌ അന്വേഷിക്കുന്നതെന്ന്‌ പിന്നീടാണ്‌ മനസ്സിലായത്‌. പിന്നെ ചോദിക്കുന്നവരോട്‌ ഞാൻ പറയും മോൻ വലിയ തിരക്കിലാണെന്ന്‌.

ബാബാ കല്യാണിയിലാണ്‌ ഒടുവിൽ ഒന്നിച്ച്‌ അഭിനയിച്ചത്‌. ലാൽ അഭിനയിച്ച എല്ലാ സിനിമകളും ഇഷ്ടമാണ്‌. ഒന്നിച്ച്‌ അഭിനയിച്ചതിൽ കിരീടമാണ്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌. വളരെ നൈസർഗിക അഭിനയശൈലിയാണ്‌. അതുതന്നെയാണ്‌ അദ്ദേഹത്തിന്റെ വിജയവും. ലാലിനെ കുടുംബവേഷങ്ങളിൽ കാണാനാണ്‌ കൂടുതൽ ഇഷ്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top