സെലൻസ്കിയുടെ കാർ 
അപകടത്തിൽപ്പെട്ടു



കീവ്‌ റഷ്യൻ പിന്മാറ്റത്തെ തുടർന്ന്‌ കിഴക്കൻ നഗരമായ ഇസിയം സന്ദർശിച്ചു മടങ്ങവെ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തലസ്ഥാനമായ കീവിൽവച്ച്‌ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സെലൻസ്കിക്ക്‌ സാരമായ പരിക്കില്ല. ഇടിച്ചുകയറിയ വാഹനത്തിന്റെ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News