ലോകജനസംഖ്യ ഇന്ന്‌ 800 കോടിയാകും



ന്യൂയോർക്ക്‌ ലോകജനസംഖ്യ ചൊവ്വാഴ്ച 800 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎന്നിന്റെ  വേൾഡ്‌ പോപ്പുലേഷൻ പ്രോസ്‌പെക്ടസിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 1987 ജൂലൈ 11നാണ്‌ ലോകജനസംഖ്യ 500 കോടിയായത്‌.  1950നുശേഷം ആദ്യമായി ജനസംഖ്യാവർധന 2020ൽ ഒരു ശതമാനത്തിൽ താഴെയായി. 2023ൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്ന്‌ ഒന്നാമതെത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവിൽ ചൈനയിൽ 142 കോടിയും ഇന്ത്യയിൽ 141 കോടിയുമാണ്‌ ജനസംഖ്യ. Read on deshabhimani.com

Related News