26 April Friday

ലോകജനസംഖ്യ ഇന്ന്‌ 800 കോടിയാകും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


ന്യൂയോർക്ക്‌
ലോകജനസംഖ്യ ചൊവ്വാഴ്ച 800 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎന്നിന്റെ  വേൾഡ്‌ പോപ്പുലേഷൻ പ്രോസ്‌പെക്ടസിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 1987 ജൂലൈ 11നാണ്‌ ലോകജനസംഖ്യ 500 കോടിയായത്‌.  1950നുശേഷം ആദ്യമായി ജനസംഖ്യാവർധന 2020ൽ ഒരു ശതമാനത്തിൽ താഴെയായി. 2023ൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്ന്‌ ഒന്നാമതെത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവിൽ ചൈനയിൽ 142 കോടിയും ഇന്ത്യയിൽ 141 കോടിയുമാണ്‌ ജനസംഖ്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top