യുഎസ് സ്വാതന്ത്ര്യദിന വെടിവയ്പ്‌ : 
പ്രതി പിടിയില്‍



ഷിക്കാഗോ സ്വാതന്ത്ര്യദിന പരേഡിനിടെ ഷിക്കാഗോയിലെ പാർക്കിൽ ജനങ്ങൾക്കുനേരെ വെടിവച്ചയാൾ അറസ്‌റ്റിൽ. റോബർട്ട്‌ ഇ ക്രിമോ മൂന്നാമനാ(22)ണ്‌ അറസ്‌റ്റിലായത്‌. കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 38 പേർ ചികിത്സയില്‍. രാജ്യത്തിന്റെ 246–-ാം സ്വാതന്ത്ര്യദിന പരേഡ്‌ കാണാനെത്തിയവര്‍ക്കുനേരെ തൊട്ടടുത്ത കെട്ടിടത്തിന്റെ മുകളിലിരുന്നാണ് വെടിയുതിര്‍ത്തത്. നിയമാനുസൃതം വാങ്ങിയ തോക്കാണ് ഉപയോ​ഗിച്ചത്.മിനപോളിസിലും സ്വാതന്ത്ര്യദിന പരിപാടികൾക്കിടെ വെടിവയ്പുണ്ടായി. എട്ടുപേർക്ക്‌ പരിക്കേറ്റു. ആരെയും അറസ്‌റ്റ്‌ ചെയ്തിട്ടില്ല. ഫിലാഡൽഫിയയിൽ ആഘോഷ പരിപാടികളിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട്‌ പൊലീസുകാർക്കുനേരെ വെടിവയ്പുണ്ടായി. Read on deshabhimani.com

Related News