25 April Thursday

യുഎസ് സ്വാതന്ത്ര്യദിന വെടിവയ്പ്‌ : 
പ്രതി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022


ഷിക്കാഗോ
സ്വാതന്ത്ര്യദിന പരേഡിനിടെ ഷിക്കാഗോയിലെ പാർക്കിൽ ജനങ്ങൾക്കുനേരെ വെടിവച്ചയാൾ അറസ്‌റ്റിൽ. റോബർട്ട്‌ ഇ ക്രിമോ മൂന്നാമനാ(22)ണ്‌ അറസ്‌റ്റിലായത്‌. കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 38 പേർ ചികിത്സയില്‍.

രാജ്യത്തിന്റെ 246–-ാം സ്വാതന്ത്ര്യദിന പരേഡ്‌ കാണാനെത്തിയവര്‍ക്കുനേരെ തൊട്ടടുത്ത കെട്ടിടത്തിന്റെ മുകളിലിരുന്നാണ് വെടിയുതിര്‍ത്തത്. നിയമാനുസൃതം വാങ്ങിയ തോക്കാണ് ഉപയോ​ഗിച്ചത്.മിനപോളിസിലും സ്വാതന്ത്ര്യദിന പരിപാടികൾക്കിടെ വെടിവയ്പുണ്ടായി. എട്ടുപേർക്ക്‌ പരിക്കേറ്റു.

ആരെയും അറസ്‌റ്റ്‌ ചെയ്തിട്ടില്ല. ഫിലാഡൽഫിയയിൽ ആഘോഷ പരിപാടികളിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട്‌ പൊലീസുകാർക്കുനേരെ വെടിവയ്പുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top