യുഎസില്‍ വിലക്കയറ്റം കുതിക്കുന്നു ; 40 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

videograbbed image


വാഷിങ്ടണ്‍ 40 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി അമേരിക്കയില്‍ പണപ്പെരുപ്പം ഏഴ് ശതമാനത്തിലേക്ക്. ഉപഭോക്തൃ വിലസൂചികയും ഈ കാലഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് അടയാളപ്പെടുത്തുന്നത്. ഗാര്‍ഹിക ചെലവ്,  ഇന്ധനം, ​ഗ്യാസ്, ഭക്ഷണം എന്നിവയുടെ നിരക്ക് വര്‍ധനവാണ് പണപ്പെരുപ്പത്തിന്റെ പ്രധാന കാരണം.  യുഎസ് സെന്‍ട്രല്‍ ബാങ്ക് ഈ വര്‍ഷം പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. പകര്‍ച്ചവ്യാധിമൂലമുണ്ടായ മാന്ദ്യത്തില്‍ എല്ലാ വികസിതരാജ്യങ്ങളും പണപ്പെരുപ്പത്തിന്റെ വെല്ലുവിളി നേരിടുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.   Read on deshabhimani.com

Related News