25 April Thursday

യുഎസില്‍ വിലക്കയറ്റം കുതിക്കുന്നു ; 40 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

videograbbed image


വാഷിങ്ടണ്‍
40 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി അമേരിക്കയില്‍ പണപ്പെരുപ്പം ഏഴ് ശതമാനത്തിലേക്ക്. ഉപഭോക്തൃ വിലസൂചികയും ഈ കാലഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് അടയാളപ്പെടുത്തുന്നത്. ഗാര്‍ഹിക ചെലവ്,  ഇന്ധനം, ​ഗ്യാസ്, ഭക്ഷണം എന്നിവയുടെ നിരക്ക് വര്‍ധനവാണ് പണപ്പെരുപ്പത്തിന്റെ പ്രധാന കാരണം.  യുഎസ് സെന്‍ട്രല്‍ ബാങ്ക് ഈ വര്‍ഷം പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. പകര്‍ച്ചവ്യാധിമൂലമുണ്ടായ മാന്ദ്യത്തില്‍ എല്ലാ വികസിതരാജ്യങ്ങളും പണപ്പെരുപ്പത്തിന്റെ വെല്ലുവിളി നേരിടുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top