ക്ഷീരപഥത്തില്‍ അജ്ഞാത വസ്തു



സിഡ്നി ഭൂമി ഉള്‍പ്പെടുന്ന ക്ഷീരപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന അജ്ഞാത വസ്തു കണ്ടെത്തി ​ഗവേഷകര്‍. കൃത്യമായി 18.18 മിനിറ്റ്‌ ഇടവേളയില്‍ വലിയ അളവില്‍ റേഡിയോ ഊര്‍ജം പുറപ്പെടുവിക്കുന്ന വസ്തുവാണിത്.  ശക്തമായ കാന്തിക ക്ഷേത്രമുള്ള വസ്തു ഭൂമിയില്‍നിന്ന്‌ 4000 പ്രകാശവര്‍ഷം അകലെയാണ്. വ്യത്യസ്തമായ ആവ‍ൃത്തിയിലുള്ള തരം​ഗം പുറപ്പെടുവിക്കുന്നതിനാല്‍ അന്യ​ഗ്രഹജീവികളാകാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ തള്ളി. നശിക്കാറാവുന്ന നക്ഷത്രത്തിന്റെ രൂപാന്തരമായ വെള്ളക്കുള്ളനാണോ ഇതെന്ന സംശയം സജീവാണ്.  ജ്യോതിശാസ്‌ത്രജ്ഞ നടാഷ ഹര്‍ലി വാക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തുന്നത്. Read on deshabhimani.com

Related News