28 March Thursday

ക്ഷീരപഥത്തില്‍ അജ്ഞാത വസ്തു

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022


സിഡ്നി
ഭൂമി ഉള്‍പ്പെടുന്ന ക്ഷീരപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന അജ്ഞാത വസ്തു കണ്ടെത്തി ​ഗവേഷകര്‍. കൃത്യമായി 18.18 മിനിറ്റ്‌ ഇടവേളയില്‍ വലിയ അളവില്‍ റേഡിയോ ഊര്‍ജം പുറപ്പെടുവിക്കുന്ന വസ്തുവാണിത്.  ശക്തമായ കാന്തിക ക്ഷേത്രമുള്ള വസ്തു ഭൂമിയില്‍നിന്ന്‌ 4000 പ്രകാശവര്‍ഷം അകലെയാണ്. വ്യത്യസ്തമായ ആവ‍ൃത്തിയിലുള്ള തരം​ഗം പുറപ്പെടുവിക്കുന്നതിനാല്‍ അന്യ​ഗ്രഹജീവികളാകാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ തള്ളി. നശിക്കാറാവുന്ന നക്ഷത്രത്തിന്റെ രൂപാന്തരമായ വെള്ളക്കുള്ളനാണോ ഇതെന്ന സംശയം സജീവാണ്.  ജ്യോതിശാസ്‌ത്രജ്ഞ നടാഷ ഹര്‍ലി വാക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top