യുഎസില്‍ തൊഴിലില്ലായ്മ 
കുതിക്കുന്നു ; രജിസ്‌റ്റർ ചെയ്ത തൊഴിലില്ലാത്തവരുടെ 
എണ്ണം 2.62 ലക്ഷമായി



വാഷിങ്‌ടൺ അമേരിക്കയിൽ തൊഴിലില്ലായ്മ വേതനത്തിനായി രജിസ്‌റ്റർ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ ഒരാഴ്ചമാത്രം 14,000 പേരാണ്‌ രജിസ്‌റ്റർ ചെയ്തത്‌. തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയാണ്‌ രജിസ്‌റ്റർ ചെയ്യുന്ന തൊഴിലില്ലാത്തവരുടെ എണ്ണം ഉയരുന്നത്‌. നവംബറിന്‌ ശേഷമുള്ള ഏറ്റവും വലിയ വർധന. ഇതോടെ യുഎസില്‍  രജിസ്‌റ്റർ ചെയ്ത തൊഴിലില്ലാത്തവരുടെ എണ്ണം 2.62 ലക്ഷമായി. കൂട്ടപ്പിരിച്ചുവിടലുകളാണ്‌ തൊഴിലില്ലായ്മ രൂക്ഷമാക്കിയത്. കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക്‌ നീങ്ങുന്ന അമേരിക്കയിൽ ഉപഭോക്തൃ വസ്തുക്കൾക്ക്‌ 8.5 ശതമാനം വില ഉയർന്നു. പണപ്പെരുപ്പം തടയാൻ നികുതി വർധിപ്പിക്കുകയാണ്‌.   Read on deshabhimani.com

Related News