19 March Tuesday

യുഎസില്‍ തൊഴിലില്ലായ്മ 
കുതിക്കുന്നു ; രജിസ്‌റ്റർ ചെയ്ത തൊഴിലില്ലാത്തവരുടെ 
എണ്ണം 2.62 ലക്ഷമായി

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022


വാഷിങ്‌ടൺ
അമേരിക്കയിൽ തൊഴിലില്ലായ്മ വേതനത്തിനായി രജിസ്‌റ്റർ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ ഒരാഴ്ചമാത്രം 14,000 പേരാണ്‌ രജിസ്‌റ്റർ ചെയ്തത്‌. തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയാണ്‌ രജിസ്‌റ്റർ ചെയ്യുന്ന തൊഴിലില്ലാത്തവരുടെ എണ്ണം ഉയരുന്നത്‌. നവംബറിന്‌ ശേഷമുള്ള ഏറ്റവും വലിയ വർധന. ഇതോടെ യുഎസില്‍  രജിസ്‌റ്റർ ചെയ്ത തൊഴിലില്ലാത്തവരുടെ എണ്ണം 2.62 ലക്ഷമായി.

കൂട്ടപ്പിരിച്ചുവിടലുകളാണ്‌ തൊഴിലില്ലായ്മ രൂക്ഷമാക്കിയത്. കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക്‌ നീങ്ങുന്ന അമേരിക്കയിൽ ഉപഭോക്തൃ വസ്തുക്കൾക്ക്‌ 8.5 ശതമാനം വില ഉയർന്നു. പണപ്പെരുപ്പം തടയാൻ നികുതി വർധിപ്പിക്കുകയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top