2.5 ലക്ഷം അക്കൗണ്ട് 
മരവിപ്പിക്കാൻ അമേരിക്ക 
ആവശ്യപ്പെട്ടെന്ന്‌ മസ്ക്‌



വാഷിങ്‌ടൺ മാധ്യമപ്രവർത്തകരുടേതും ക്യാനഡക്കാരായ ഉദ്യോഗസ്ഥരുടേതും ഉൾപ്പെടെ 2.5 ലക്ഷം അക്കൗണ്ടുകൾ മരവിപ്പിക്കാൻ അമേരിക്കൻ സർക്കാർ ട്വിറ്ററിനോട്‌ ആവശ്യപ്പെട്ടതായി സിഇഒ ഇലോൺ മസ്ക്‌. കോവിഡ്‌ വ്യാപനവുമായി ചോദ്യങ്ങൾ ഉന്നയിക്കുകയും രണ്ടിൽക്കൂടുതൽ ചൈനീസ്‌ നയതന്ത്ര അക്കൗണ്ടുകൾ ഫോളോ ചെയ്യുകയും ചെയ്തവരുടെ അക്കൗണ്ടുകളാണ്‌ മരവിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും മസ്ക്‌ വെളിപ്പെടുത്തി. അതേസമയം, രാഷ്ട്രീയ പരസ്യങ്ങൾക്ക്‌ 2019ൽ ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തുകളയുമെന്നും ട്വിറ്റർ വ്യക്തമാക്കി. Read on deshabhimani.com

Related News