20 April Saturday

2.5 ലക്ഷം അക്കൗണ്ട് 
മരവിപ്പിക്കാൻ അമേരിക്ക 
ആവശ്യപ്പെട്ടെന്ന്‌ മസ്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 5, 2023


വാഷിങ്‌ടൺ
മാധ്യമപ്രവർത്തകരുടേതും ക്യാനഡക്കാരായ ഉദ്യോഗസ്ഥരുടേതും ഉൾപ്പെടെ 2.5 ലക്ഷം അക്കൗണ്ടുകൾ മരവിപ്പിക്കാൻ അമേരിക്കൻ സർക്കാർ ട്വിറ്ററിനോട്‌ ആവശ്യപ്പെട്ടതായി സിഇഒ ഇലോൺ മസ്ക്‌. കോവിഡ്‌ വ്യാപനവുമായി ചോദ്യങ്ങൾ ഉന്നയിക്കുകയും രണ്ടിൽക്കൂടുതൽ ചൈനീസ്‌ നയതന്ത്ര അക്കൗണ്ടുകൾ ഫോളോ ചെയ്യുകയും ചെയ്തവരുടെ അക്കൗണ്ടുകളാണ്‌ മരവിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും മസ്ക്‌ വെളിപ്പെടുത്തി. അതേസമയം, രാഷ്ട്രീയ പരസ്യങ്ങൾക്ക്‌ 2019ൽ ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തുകളയുമെന്നും ട്വിറ്റർ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top