മണ്ണിനടിയില്‍ വീണ്ടും 
ജീവന്റെ വിളി



ഹതായ് തുർക്കിയിലെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെട്ടവരെ ഇപ്പോഴും പുറത്തെടുക്കുന്നു. ഭൂകമ്പത്തിന് 149 മണിക്കൂറിനുശേഷം മുപ്പത്തഞ്ചുകാരനെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന്‌ പുറത്തെടുത്തു. തെക്കുകിഴക്കൻ തുർക്കിയിൽ ഭൂകമ്പം നാശം വിതച്ച് ആറാംദിവസമാണ്  രക്ഷാപ്രവർത്തകർ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഹതായ് നഗരത്തിൽനിന്നും ഗാസിയാന്റെപ്പിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കൗമാരക്കാരിയെയും പുറത്തെടുത്തു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ കഹ്‌റാമൻമാരാസ് നഗരത്തിൽ എഴുപതുകാരിയെയും രക്ഷിക്കാനായി   Read on deshabhimani.com

Related News