ചൈനയുടെ ബഹിരാകാശനിലയ നിര്‍മാണം വിജയം

videograbbed image


ബീജിങ്‌ ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം സജ്ജീകരിക്കുന്നതിനായി  മൂന്നുമാസം ബഹിരാകാശത്ത്‌ ചെലവിട്ട മൂന്നം​ഗ ചൈനീസ്‌ സംഘം ഭൂമിയിൽ തിരിച്ചെത്തി.മനുഷ്യരെ അയച്ചുള്ള ചൈനയുടെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യമാണിത്. അടുത്ത വർഷത്തോടെ ടിയാന്‍ഗോങ്‌ എന്ന ബഹിരാകാശ നിലയം പൂര്‍ത്തിയാകും. ഇതോടെ സ്വന്തമായി ബഹിരാകാശനിലയമുള്ള ഏക രാജ്യമായി ചൈന മാറും. ജൂണിലാണ്‌ ഷെൻഛോ 12 പേടകത്തിൽ നീ ഹൈഷെങ്‌, ലിയു ബോമിങ്‌, ടാങ്‌ ഹോങ്‌ബോ എന്നിവർ നിലയത്തിലെത്തിയത്‌. ഭൂമിയില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെയുടെ നിലയത്തില്‍ 90 ദിവസം ഇവര്‍ ചെലവിട്ടു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇവര്‍ മടങ്ങിയെത്തിയതന്ന് ചൈന അറിയിച്ചു. Read on deshabhimani.com

Related News