27 April Saturday

ചൈനയുടെ ബഹിരാകാശനിലയ നിര്‍മാണം വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

videograbbed image


ബീജിങ്‌
ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം സജ്ജീകരിക്കുന്നതിനായി  മൂന്നുമാസം ബഹിരാകാശത്ത്‌ ചെലവിട്ട മൂന്നം​ഗ ചൈനീസ്‌ സംഘം ഭൂമിയിൽ തിരിച്ചെത്തി.മനുഷ്യരെ അയച്ചുള്ള ചൈനയുടെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യമാണിത്. അടുത്ത വർഷത്തോടെ ടിയാന്‍ഗോങ്‌ എന്ന ബഹിരാകാശ നിലയം പൂര്‍ത്തിയാകും. ഇതോടെ സ്വന്തമായി ബഹിരാകാശനിലയമുള്ള ഏക രാജ്യമായി ചൈന മാറും.

ജൂണിലാണ്‌ ഷെൻഛോ 12 പേടകത്തിൽ നീ ഹൈഷെങ്‌, ലിയു ബോമിങ്‌, ടാങ്‌ ഹോങ്‌ബോ എന്നിവർ നിലയത്തിലെത്തിയത്‌. ഭൂമിയില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെയുടെ നിലയത്തില്‍ 90 ദിവസം ഇവര്‍ ചെലവിട്ടു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇവര്‍ മടങ്ങിയെത്തിയതന്ന് ചൈന അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top