പടിഞ്ഞാറൻ നൈജറിൽ ഭീകരാക്രമണം: 69 മരണം



നിയാമെ ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഭീകരവാദികളുടെ വെടിവയ്പില്‍ മേയർ ഉൾപ്പെടെ 69 പേർ കൊല്ലപ്പെട്ടു. മാലി അതിർത്തിയോടു ചേർന്ന് തെക്കുപടിഞ്ഞാറ് ഭാഗത്ത് തില്ലബെറിയിലെ അദാബ്-ദാബ് എന്ന ഗ്രാമത്തിലാണ് ആക്രമണം നടന്നത്. മേഖലയില്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തിരച്ചിലിനെത്തിയ സൈന്യത്തിലെയും പ്രാദേശിക പ്രതിരോധ സേനയിലെയും അം​ഗങ്ങളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബൈക്കിലെത്തിയ ഐഎസ് ഗ്രേറ്റർ സഹാറയുടെ തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് ​ഗ്രാമവാസികള്‍ പറയുന്നു.    Read on deshabhimani.com

Related News