26 April Friday

പടിഞ്ഞാറൻ നൈജറിൽ ഭീകരാക്രമണം: 69 മരണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 6, 2021


നിയാമെ
ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഭീകരവാദികളുടെ വെടിവയ്പില്‍ മേയർ ഉൾപ്പെടെ 69 പേർ കൊല്ലപ്പെട്ടു. മാലി അതിർത്തിയോടു ചേർന്ന് തെക്കുപടിഞ്ഞാറ് ഭാഗത്ത് തില്ലബെറിയിലെ അദാബ്-ദാബ് എന്ന ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

മേഖലയില്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തിരച്ചിലിനെത്തിയ സൈന്യത്തിലെയും പ്രാദേശിക പ്രതിരോധ സേനയിലെയും അം​ഗങ്ങളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബൈക്കിലെത്തിയ ഐഎസ് ഗ്രേറ്റർ സഹാറയുടെ തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് ​ഗ്രാമവാസികള്‍ പറയുന്നു.   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top