ഐഎസ് തലവൻ അബു ഹസൻ കൊല്ലപ്പെട്ടു



ബെയ്‌റൂട്ട്‌> ഭീകരസംഘടനയായ ഇസ്‌ലാമിക്‌ സ്‌റ്റേറ്റ്‌ തലവൻ അബു ഹസ്സൻ അൽഹാഷിമിഅൽഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. ഐഎസ്‌ വക്താവ്‌ പുറത്തുവിട്ട ശബ്‌ദസന്ദേശത്തിലാണ്‌ മരണവാർത്ത സ്ഥിരീകരിച്ചത്‌. ‘ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഇറാഖ് സ്വദേശിയായ ഹാഷിമി കൊല്ലപ്പെട്ടതെന്നും തങ്ങളുടെ പുതിയ തലവനായി അബു അൽഹുസൈൻ അൽഹുസൈനി അൽഖുറേഷിയെ തെരഞ്ഞെടുത്തതായും’ സന്ദേശത്തിൽ പറയുന്നു. അബു ഹസ്സൻ അൽഖുറേഷി എങ്ങനെയാണ്‌ കൊല്ലപ്പെട്ടതെന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഐഎസ്‌ മുൻ തലവൻ അബു ഇബ്രാഹിം അൽ ഖുറേഷി ഈ വർഷം ഫെബ്രുവരിയിൽ വടക്കൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ യുഎസ് നടത്തിയ റെയ്ഡിൽ കൊല്ലപ്പെട്ടിരുന്നു. Read on deshabhimani.com

Related News