20 April Saturday

ഐഎസ് തലവൻ അബു ഹസൻ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

ബെയ്‌റൂട്ട്‌> ഭീകരസംഘടനയായ ഇസ്‌ലാമിക്‌ സ്‌റ്റേറ്റ്‌ തലവൻ അബു ഹസ്സൻ അൽഹാഷിമിഅൽഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. ഐഎസ്‌ വക്താവ്‌ പുറത്തുവിട്ട ശബ്‌ദസന്ദേശത്തിലാണ്‌ മരണവാർത്ത സ്ഥിരീകരിച്ചത്‌. ‘ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഇറാഖ് സ്വദേശിയായ ഹാഷിമി കൊല്ലപ്പെട്ടതെന്നും തങ്ങളുടെ പുതിയ തലവനായി അബു അൽഹുസൈൻ അൽഹുസൈനി അൽഖുറേഷിയെ തെരഞ്ഞെടുത്തതായും’ സന്ദേശത്തിൽ പറയുന്നു.

അബു ഹസ്സൻ അൽഖുറേഷി എങ്ങനെയാണ്‌ കൊല്ലപ്പെട്ടതെന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഐഎസ്‌ മുൻ തലവൻ അബു ഇബ്രാഹിം അൽ ഖുറേഷി ഈ വർഷം ഫെബ്രുവരിയിൽ വടക്കൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ യുഎസ് നടത്തിയ റെയ്ഡിൽ കൊല്ലപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top