ദക്ഷിണാഫ്രിക്കയിലെ ബാറില്‍ കൂട്ട വെടിവെപ്പ്; 14 പേർ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം


ജോഹന്നാസ്‌ബർ​ഗ്> ദക്ഷിണാഫ്രിക്കയിലെ ഒരു ബാറിൽ നടന്ന കൂട്ടവെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. ജോഹന്നാസ്‌ബർഗിന് സമീപമുള്ള സോവെറ്റോ ടൗൺഷിപ്പിലെ ബാറിലാണ് സംഭവം. പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് വെടിവെപ്പുണ്ടായത്. 12 പേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. Read on deshabhimani.com

Related News