വരുമാനമില്ല; കപ്പലും വസതിയും വിറ്റ്‌ സൗദി രാജകുടുംബാംഗങ്ങൾ



ലണ്ടൻ ‌കിരീടാവകാശി മൊഹമ്മദ്‌ ബിൻ സൽമാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ അമേരിക്കയിലും യൂറോപ്പിലുമുള്ള ആഡംബര വസതികളും നൗകകളും മറ്റും വിൽക്കാൻ നിർബന്ധിതരായി സൗദി രാജകുടുംബാംഗങ്ങൾ. രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ഉൾപ്പെടെ ഇത്തരത്തിൽ അടുത്തിടെയായി 60 കോടി ഡോളറിന്റെ (ഏകദേശം 4587.82 കോടി രൂപ) വസ്തുക്കൾ വിറ്റതായാണ്‌ വിവരം. ആഡംബര ജീവിതത്തിനായി പലരും പ്രതിമാസം മൂന്നുകോടി ഡോളറിലധികം ചെലവിടുന്നതായി കണ്ടെത്തിയതോടെയാണ്‌ രാജകുടുംബാംഗങ്ങൾക്കുമേൽ നിയന്ത്രണം കർശനമാക്കിയത്‌. ബ്രിട്ടനിലെ ആഡംബര ബംഗ്ലാവ്‌, രണ്ടു കപ്പൽ, വിലപിടിപ്പുള്ള ആഭരണങ്ങൾ തുടങ്ങിയവയാണ്‌ അടുത്തിടെ ഇത്തരത്തിൽ വിറ്റുപോയത്‌. Read on deshabhimani.com

Related News